വെല്ലിങ്ടൺ: ന്യുസിലൻഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേം എന്നി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് നൽകിയിരിയ്ക്കുന്നത്. തൊഴിൽ സഹമന്ത്രിയുടെ ചുമതല കൂടി പ്രിയങ്ക രാഷാകൃഷ്ണന് നൽകിയിട്ടുണ്ട്.
രണ്ടാം തവണയാണ് പ്രിയങ്ക രാധാകൃഷ്ണൻ എംപിയായി തെരെഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായീരുന്നു ജെന്നി സെയിൽസയുടെ പെഴ്സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധകൃഷ്ണൻ. കഴിഞ്ഞ 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ് പ്രിയങ്ക എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്ക കുട്ടിക്കാലത്ത് തന്നെ സിംഗപ്പൂരിലേക്ക് താമസം മാറിയിരുന്നു. വെല്ലിങ്ടൺ സർവകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദം നേടാനായാണ് പ്രിയങ്ക ന്യൂസിലൻഡിൽ എത്തിയത്.