സംസാരശേഷിയും ഓര്‍മ്മശേഷിയും നഷ്ടപ്പെട്ട് ഷൂമാക്കര്‍

Webdunia
വെള്ളി, 21 നവം‌ബര്‍ 2014 (12:37 IST)
സ്‌കീയിംഗിനിടെ അപകടത്തില്‍ പെട്ട ഫോര്‍മുലവണ്‍ താരം മൈക്കല്‍ ഷൂമാക്കര്‍ക്ക് സംസാരശേഷിയും ഓര്‍മ്മശേഷിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശരീരം തളര്‍ന്ന ഷുമാക്കര്‍ ഇപ്പോള്‍ വീല്‍ചെയറിലാണ് ജീവിക്കുന്നത്.സുഹൃത്തും മുന്‍ റേസിംഗ് താരവുമായ ഫിലിപ്പെ സ്‌ട്രെയിഫ് ഷൂമാര്‍ക്കറിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

2012 നവംബര്‍ 25ന് ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയോട്കൂടി ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തോടെ വിരമിച്ച ഷൂമാക്കര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29 ന് ഫ്രഞ്ച് ആല്‍പ്‌സിലെ റിസോര്‍ട്ടില്‍ വെച്ച് സ്‌കീംയിംഗിനിടെ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഷൂമാക്കര്‍ കോമ സ്‌റ്റേജില്‍ ആയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.