വാട്ട്‌സ്ആപ്പ് ഇനി കപ്യൂട്ടറിലും
വാട്ട്‌സ്ആപ്പ് ഇനി വെബ് ബ്രൗസറിലും ലഭിക്കും. ആദ്യഘട്ടമായി ക്രോം ബ്രൗസറില്‍ മാത്രമായിരിക്കും ലഭ്യമാകുക എന്നാല്‍ താമസിയാതെ മറ്റ് ബ്രൌസറുകളിലും വാട്ട്സാപ്പ് ലഭ്യമാകുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെബ് ഡോട്ട് വാട്ട്സാപ്പ് ഡോട്ട് കോം വഴിയാണ് സൌകര്യം ലഭ്യമാകുക.
വെബ് ഡോട്ട് വാട്ട്സാപ്പ് ഡോട്ട് കോം എന്ന അഡ്രസ് വഴിയാണ് സൌകര്യം ലഭ്യമാകുക. സൈറ്റ് തുറന്നതിന് ശേഷം മൊബൈലില്‍ വാട്ട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്ത് വാട്ട്‌സ് ആപ്പ് വെബ് സെലക്ട് ചെയ്ത് ബ്രൌസറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കമ്പ്യൂട്ടര്‍ വഴിയും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിരിക്കില്ല. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലൂടെ മാത്രമാണ് ഈ സൌകര്യം ലഭ്യമാകുക.