ചൊവ്വയിൽ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ജലം, തെളിവുമായി യുറോപ്യൻ ബഹിരാകാശ ഏജൻസി !

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (18:22 IST)
ചൊവ്വയിൽ വെള്ളമുണ്ടോ എന്നറിയുന്നതിനായി വലിയ പര്യവേക്ഷണങ്ങൾ തന്നെ നടന്നിട്ടുണ്ട്. അതിൽനിന്നും ഖര രൂപത്തിൽ ചൊവ്വയിൽ വെള്ളമുണ്ട് എന്നതിന്റെ ചുരുരുക്കം ചില തെളിവുകൾ മാത്രമാണ് ലഭിച്ചിരുന്നത് എങ്കിൽ. ആരെയും അമ്പരപ്പിക്കുന്ന ചൊവ്വയിൽനിന്നുമുള്ള ചിത്രം പുറത്തുവിട്ടിരികുകയാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി. 
 
ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് എന്ന് പേരിട്ടിരിക്കുന്ന ഗർത്തത്തിൽ മഞ്ഞുറഞ്ഞുകിടക്കുന്ന ജലത്തിന്റെ സാനിധ്യമാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ മാർസ് എക്പ്രസ് ഓർബിറ്ററാണ് ഈ ചിത്രങ്ങൾ പകർത്തിയത്. മഞ്ഞുറഞ്ഞു കിടക്കുന്ന തടാകത്തെ പോലെയാണ് ഈ ചിത്രം കണപ്പെടുന്നത്. 


 
ചൊവ്വയിൽ ജീവന്റെ അംശങ്ങൾ ഉണ്ട് എന്ന ശാസ്ത്രജ്ഞരുടെ അനുമനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തൽ. ഇപ്പോൾ കണ്ടെത്തപ്പെട്ട ഗർത്തത്തിൽ 2200 ക്യുബിക്ക് മഞ്ഞുണ്ടാകും എന്നാണ് ഗവേഷകർ കണക്കാക്കപ്പെടുന്നത്. മാർസ് എക്പ്രസ് ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുള്ള ഹൈ റെസല്യൂഷൻ സ്റ്റീരിയോ ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്. 2003ലണ് ഈ പര്യവേഷക പേടകം ചൊവ്വയെക്കുറിച്ച് പഠിക്കുന്നതിനായി യാത്രയായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article