സിക്ക വൈറസ് : മുതിര്‍ന്നവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു കണ്ടെത്തല്‍
ചൊവ്വ, 12 ഏപ്രില്‍ 2016 (07:50 IST)
സിക്ക വൈറസ് കുഞ്ഞുങ്ങളിലെ മസ്തിഷ്‌ക വൈകല്യത്തിനു പുറമെ മുതിര്‍ന്നവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു കണ്ടെത്തല്‍. അമേരിക്കയില്‍ ജനന വൈകല്യത്തോടെ ജനിച്ച കുട്ടികളില്‍ പലര്‍ക്കും സിക്ക വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. അമേരിക്കന്‍ രോഗ പ്രതിരോധ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കു സിക്ക കാരണമാവുമെന്നാണ് പുതിയ കണ്ടെത്തല്‍. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കുഞ്ഞുങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്ന സിക്ക വൈറസ് മുന്‍പ് വിചാരിച്ചതിലും വളരെ വേഗം അമേരിക്കയില്‍ പടര്‍ന്നു പിടിക്കുന്നതായാണ് സൂചന. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് നാഡിസംബന്ധമായ കൂടുതല്‍കേടുപാടുകള്‍ക്ക് കാരണമാകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. കൊതുകു പരത്തുന്ന ഈ രോഗം, രോഗബാധിതരായിട്ടുള്ളവരുമായ ലൈംഗിക ബന്ധത്തിലൂടെയും പകരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
നവജാത ശിശുക്കളുടെ തലച്ചോര്‍വളരുന്നതും മാരകമായ മറ്റു രോഗങ്ങളുടെ ആക്രമണവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകുന്നത്. ബ്രസീലില്‍ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് സിക്ക വൈറസ് ബാധമൂലം തലച്ചോറില്‍ വൈകല്യവുമായി ജനിച്ചത്. ഇതോടെയാണ് സിക്കയില്‍ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയത്.
അമേരിക്കയില്‍ 33 സംസ്ഥാനങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. സിക്ക വൈറസ് പടര്‍ന്ന സ്ഥലങ്ങളില്‍യാത്ര ചെയ്തതവരോ അവിടുത്തുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ക്കോ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം വന്ന കുട്ടികളെയും അമ്മമാരെയും അമേരിക്ക സൂക്ഷമമായ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.