റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം; ജോസഫ് സ്റ്റാലിന്റെ റെക്കോഡ് മറികടക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (14:23 IST)
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം. ഇതോടെ റഷ്യയില്‍ അധികാരത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന ഭരണാധികാരിയായി പുടിന്‍ മാറും. ഇതോടെ ജോസഫ് സ്റ്റാലിന്റെ റെക്കോഡ് പഴങ്കതയായി മാറും. 87 ശതമാനത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്.
 
ഇനിയുള്ള ആറ് വര്‍ഷത്തെ ഭരണം പുടിന്‍ തന്നെ നടത്തും. അതേസമയം രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജര്‍മനിയും പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article