പുടിന്റെ കടുവകള്‍ ചൈനയുടെ ആടുകളെ കൊന്നു തിന്നു !!

Webdunia
ബുധന്‍, 26 നവം‌ബര്‍ 2014 (11:11 IST)
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ വനത്തിലേക്കു തിരിച്ചു വിട്ട മൂന്ന് കടുവകളിലൊന്ന് ചൈനയില്‍ ആടുകളെ കൊന്നു തിന്നതായി റിപ്പോര്‍ട്ടുകള്‍.ഞായറാഴ്ചയായിരുന്നു സംഭവം നടന്നത് അതിര്‍ത്തി കടന്ന് കിഴക്കന്‍ ചൈനയിലെ ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലെത്തിയ ഉസ്റ്റിന്‍ എന്ന കടുവ രണ്ട് ആടുകളെ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍ . ഇതുകൂടാതെ സമീപ പ്രദേശത്ത് നിന്നും മൂന്ന് ആടുകളെ കാണാതായിട്ടുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് റഷ്യന്‍ വന്യജീവി വിദഗ്ധര്‍ രക്ഷപ്പെടുത്തിയ അഞ്ച് സൈബീരിയന്‍ കടുവക്കുട്ടികളെ രക്ഷപെടുത്തിയിരുന്നു. ഇതില്‍ മൂന്നെണ്ണത്തിനെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ വനത്തിലേക്കു തിരിച്ചയച്ചിരുന്നു ഇതുകൂടാതെ ഇവയെ നിരീക്ഷിക്കാനായി ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. ഇവയില്‍  കുസ്യ, ഉസ്റ്റിന്‍ എന്നീ കടുവകള്‍ ചൈനീസ് അതിര്‍ത്തിയില്‍ പ്രവേശിച്ചതാ‍യാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.