അഴിമതിയാരോപണങ്ങളും യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ എതിര്‍പ്പുകളുന്‍ നേരിടുന്ന വിവാദ നായകനായ മുന്‍ ഫിഫ പ്രസിഡന്റ് ജോസഫ് സെപ് ബ്ളാറ്റര്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു വാര്‍ത്ത ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ളാറ്ററെ പുടിന്‍ വാനോളം പുകഴ്ത്തിയത്. ബ്ളാറ്ററെ പോലെ അന്താരാഷ്ട്ര കായിക സംഘടനകളുടെ തലവനായിരിക്കുന്നവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. നൊബല്‍ സമ്മാനം അര്‍ഹിക്കുന്ന ആരെങ്കിലുമൊരാളുണ്ടെങ്കില്‍ അതു ഇവരെ പോലുള്ളവരാണെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനായായ ഫിഫയുടെ പ്രസിഡന്‍റായി അഞ്ചാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ളാറ്റര്‍ പദവി രാജിവെച്ചിരുന്നു. ലോകത്തിന്‍െറ കോണുകളില്‍നിന്നുയരുന്ന എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഫിഫയുടെ അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് രാജി പ്രഖ്യാപിക്കുകയായിരുന്നു. സൂറിച്ചില്‍ അപ്രതീക്ഷിതമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബ്ളാറ്റര്‍ രാജി അറിയിച്ചത്.
ഫിഫയിലെ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ലോകത്തില്‍ ഫുട്ബാള്‍ ജീവശ്വാസമായി കാണുന്ന ആരാധകരുടെയും ക്ളബ്ബുകളുടെയും പിന്തുണ തനിക്കില്ളെന്ന് മനസ്സിലായെന്നും രാജിസന്നദ്ധത പ്രഖ്യാപനത്തില്‍ ബ്ളാറ്റര്‍ പറഞ്ഞിരുന്നു.