കൊറോണ വൈറസിന്റെ യു‌കെ വകഭേദം മാർച്ചോടെ അമേരിക്കയിൽ പടർന്നു‌പിടിക്കുമെന്ന് മുന്നറിയിപ്പ്

Webdunia
ശനി, 16 ജനുവരി 2021 (19:03 IST)
കൂടുതൽ വ്യാപനശേഷിയുള്ള യു‌കെ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യ മേഖലയ്ക്ക് 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ ഭീഷണി ഉയര്‍ത്തും. 
 
ഈ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാൻ യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) നിർദേശം നൽകി. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവില്‍ 76 പേര്‍ക്കാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച യുഎസില്‍ ഇതിനോടകം 2.3 കോടിയിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ലക്ഷത്തിനടുത്ത് ജീവന്‍ കോവിഡ് കവരുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article