അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പൂർണമായി പിൻമാറുന്നതിന് പിന്നാലെയാണ് ഇറാഖിൽ നിന്നും പിൻമാറ്റം പ്രഖ്യാപിക്കിരിക്കുന്നത്. 2003ലാണ് ഇറാഖിൽ സദ്ദാം ഹുസൈൻ ഭരണഗൂഡത്തിനെതിരെ അമേരിക്ക അധിനിവേശം നടത്തിയത്. നിലവിൽ അമേരിക്കയുടെ 2,500 സൈനികർ മാത്രമാണ് ഇവിടെയുള്ളത്. ആഗസ്റ്റ് അവസാനത്തോടെയാണ് അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പൂർണമായും പിൻമാറുന്നത്.