യു എസ് എ പങ്കാളിത്തതോടെയുള്ള പവലിയന്‍ യെലഹങ്ക എയര്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു

വ്യാഴം, 16 ഫെബ്രുവരി 2017 (17:56 IST)
യു എസ് എ പങ്കാളിത്തതോടെയുള്ള പവലിയന്‍ യെലഹങ്ക എയര്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു. ഇത്  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പരസ്പരബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് ഇവന്റില്‍ പങ്കെടുത്ത മേരികി കാള്‍സണ്‍ പറഞ്ഞു. സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യമേഖലയിലുള്ള പ്രതിരോധ കോൺട്രാക്‌ടർമാരും ഉൾപ്പെടുന്ന വൈവിധ്യപൂർണ്ണമായ ഒരു ഗ്രൂപ്പ് എയരോ ഇന്ത്യ 2017-ൽ പങ്കെടുക്കുന്നു.
 
യു എസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 15 ബില്യൻ ഡോളർ കടന്നിരിക്കുന്നു. 2017-ൽ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്‌ടിലൂടെ ഇന്ത്യയ്‌ക്ക് സുപ്രധാന പ്രതിരോധ പങ്കാളി എന്ന പദവി നൽകിയതും പ്രതിരോധ സാങ്കേതിക മേഖലയിൽ കൈവരിച്ച പുരോഗതിയും വ്യാപാര സംരംഭങ്ങളുമാണ് ഉഭയകക്ഷി ബന്ധത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ നേട്ടങ്ങൾക്ക് അടിത്തറയിട്ടതെന്നും അവര്‍ വ്യക്തമാക്കി.
 
അടുത്ത സഖ്യ ബന്ധമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന്  തുല്യമായി ഉൽപ്പന്നങ്ങളും സാങ്കേതികതയും ഇന്ത്യയ്‌ക്ക് നൽകുന്നതിനായി ഈ സുപ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി സഹായകമാകും.  കൂടാതെ പ്രതിരോധ സഹകരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധത്തിനാണ് അമേരിക്ക ഏറ്റവുമധികം പ്രാധാന്യം നൽകുന്നതെന്നും എടുത്തുപറയേണ്ട കാര്യമാണ്. ഈ ഇവന്റില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

 

 

വെബ്ദുനിയ വായിക്കുക