യുഎസിലെ ഖജനാവ് പൂട്ടി; രണ്ടാഴ്ചയ്ക്കിടെ പതിനായിരങ്ങൾക്ക് ജോലി നഷ്ടം, അമേരിക്കയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി

ശനി, 20 ജനുവരി 2018 (11:53 IST)
അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഒരു മാസത്തെ പ്രവർത്തനങ്ങള്‍ക്കുള്ള ബജറ്റ് പോലും സെനറ്റിൽ പാസായില്ല. അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാകുന്നത്. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ പാസാക്കാൻ സാധിക്കാതിരുന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. 
 
സെനറ്റര്‍മാര്‍ നടത്തിയ യോഗത്തിലെ വോട്ടെടുപ്പ് പരാജയപ്പെടുകയായിരുന്നു. ‘ഡ്രീമേഴ്‌സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരുന്നതാണ് ബില്‍ പാസാകാതിരിക്കാന്‍ കാരണമായത്. ഇതോടെ ട്രഷറിയിൽനിന്നുള്ള ധനവിനിമയം പൂർണമായും മുടങ്ങുന്ന അവസ്ഥയാണുള്ളത്. 2013ൽ ഒബാമയുടെ ഭരണകാലത്തുണ്ടായ പ്രതിസന്ധിയിൽ ലക്ഷക്കണക്കിനു പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍