വിദേശ സഞ്ചാരികൾക്കുള്ള വിലക്ക് പിൻവലിച്ച് അമേരിക്ക, 2 വാക്‌സിൻ എടുത്തവർക്ക് പ്രവേശിക്കാം

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (17:39 IST)
കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക.തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നയം പ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് രണ്ട് വാക്‌സിനും എടുത്തശേഷം അമേരിക്കയില്‍ പ്രവേശിക്കാം. നവംബർ മുതലാണ് ഈ സംവിധാനം നിലവിൽ വരിക.
 
2020 ആദ്യം കൊറോണാവ്യാപനം ആരംഭിച്ച സമയത്ത് തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഞ്ചാരികൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.ഇതോടെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article