പുരുഷ മോഡലിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടു; മോഡലായ പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ചു

ബുധന്‍, 15 ഓഗസ്റ്റ് 2018 (13:29 IST)
മോഡലായ യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട മോഡലായ യുവതിക്ക് തടവ് ശിക്ഷ. സൗത്ത് കൊറിയന്‍ തലസ്ഥാനമായ സിയോളിലാണ് സംഭവം.

തെളിവുകളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 25കാരിയായ യുവതിക്ക് 10 മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സിയോളിലെ ഒരു ആര്‍ട് കോളേജില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് യുവതി ചിത്രങ്ങള്‍ പകര്‍ത്തിയത്. വസ്‌ത്രം മാറുന്നതിനിടെ മോഡലായ യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ യുവതി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്‌തു. ഇവരുടെ വീട് റെയ്‌ഡ് ചെയ്‌ത പൊലീസിന് തെളിവുകള്‍ ലഭിക്കുകയും ചെയ്‌തു.

ലൈംഗിക വിവേചനത്തിനവും ഇരട്ടത്താപ്പും ആരോപിച്ച് വന്‍ പ്രതിഷേധമാണ് യുവതിക്കെതിരെ ഉയരുന്നത്. ഇവരെ കൗണ്‍സിലിംഗിന് വിധേയയാക്കാനും കോടതി ഉത്തരവിട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍