രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഫെബ്രുവരി 2022 (18:31 IST)
റഷ്യയുമായുള്ള കടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡാനിലോവാണ് ഇക്കാര്യം അറിയിച്ചത്. 
 
ഡൊനെക്റ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ. ഉക്രൈന്‍ പ്രദേശത്തേക്ക് സൈന്യത്തെ അയക്കാന്‍ റഷ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയതിനുപിന്നാലെയാണ് ഉക്രൈന്‍ നടപടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍