റഷ്യ-ഉക്രൈൻ പ്രതിസന്ധി ഇന്ത്യയിലെ സാധാരണ ജനങ്ങളെ ബാധിക്കാൻ പോവുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂപത്തിലായിരിക്കും. റഷ്യ-യുക്രെയ്‌ൻ സംഘർഷം പുകയുമ്പോൾ പ്രകൃതിവാതകം മുതൽ ഗോതമ്പ് വരെ, വിവിധ ഉൽപ്പന്നങ്ങളുടെ വില വർധിക്കുമെന്നാണ് സാമ്പത്തികവിദഗ്‌ധർ കരുതുന്നത്.
ഇത് കൂടാതെ റഷ്യ ഉക്രൈനുമായി യുദ്ധം ചെയ്താൽ ഗാർഹിക പ്രകൃതി വാതകത്തിന്റെ (സിഎൻജി, പിഎൻജി, വൈദ്യുതി) വില പതിന്മടങ്ങ് വർദ്ധിക്കാൻ ഇടയാക്കും. റഷ്യയ്ക്ക് മേലെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം കടുപ്പിക്കുകയാണെങ്കിൽ ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെയും ബാധിക്കും.
ഗോതമ്പ് ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് റഷ്യ. പട്ടികയിൽ നാലാം സ്ഥാനത്താണ് യുക്രെയ്‌ൻ. ഈ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ അത് ഗോതമ്പ് വില ഉയർത്തുന്നതിന് കാരണമാകും. ലോകത്ത് പലാഡിയം ഉത്‌പാദനത്തിൽ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടതെ അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട്, പ്രകൃതി വാതകം എന്നിവയുടെ പ്രധാന ഉത്പാദകരാണ് റഷ്യ.