എത്രകടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഒരടി പിന്നോട്ടില്ലെന്ന് പുടിന്‍; ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നത് ഉക്രൈനാണെന്നും ആരോപണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 മാര്‍ച്ച് 2022 (09:35 IST)
എത്രകടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഒരടി പിന്നോട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നത് ഉക്രൈനാണെന്നും അദ്ദേഹം ആരോപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചയിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈനിലെ സൈനിക സംവിധാനം അവസാനിപ്പിച്ച് നാറ്റോയോട് വിധേയത്വമില്ലാതെ നിലനില്‍ക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആശ്വാസം നല്‍കുന്ന ഒരു വിവരവും പുടിന്‍ നല്‍കിയില്ലെന്നാണ് മാക്രോണ്‍ വ്യക്തമാക്കിയത്. 
 
റഷ്യ യുക്രൈനെ ആക്രമിക്കുന്നത് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് ഫ്രാന്‍സ്. എകദേശം 90 മിനിറ്റ് ഇരുവരും സംസാരിച്ചു. റഷ്യന്‍ ജനതയും യുക്രൈന്‍ ജനതയും രണ്ടെല്ല ഒന്നാണെന്നാണ് റഷ്യയുടെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍