റഷ്യ യുക്രൈനെ ആക്രമിക്കുന്നത് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് ഫ്രാന്‍സ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളദമിര്‍ പുടിനുമായി ടെലിഫോണില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് ഫ്രാന്‍സ് ഇത്തരത്തില്‍ പ്രതികരിച്ചത്. ചര്‍ച്ചയില്‍ യുക്രൈന്റെ നിരായുധീകരണത്തില്‍ പുടിന്‍ ഉറച്ചുനിന്നതായി ഫ്രാന്‍സ് പറയുന്നു.