ക്രീമിയയെ യുക്രെയ്നില്‍ നിന്ന് വേര്‍പെടുത്തി റഷ്യയോടു ചേര്‍ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നടത്തിയ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ പുറത്തായി. പുടിന്‍ തന്നെയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. റഷ്യന്‍ സര്‍ക്കാര്‍ ചാനലായ റോസിയ-1 ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ‘സ്വരാജ്യത്തേക്കുള്ള പോക്ക്’ എന്ന ഡോക്യുമെന്ററിയില്‍ ക്രിമിയയെ ഉക്രൈനില്‍ നിന്ന് മോചിപ്പിച്ച് റഷ്യയൊട് ചേര്‍ക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പേ രഹസ്യമായി തീരുമാനിച്ചിരുന്നു എന്ന് പുടിന്‍ തന്നെ വെളിപ്പെടുത്തുന്ന ഭാഗങ്ങള്‍ ഡൊക്യുമെന്ററിയിലുണ്ട്.
ഡോക്യുമെന്‍ററിയുടെ പ്രധാന ഭാഗങ്ങള്‍ ഞായറാഴ്ച ചാനലില്‍ പ്രദര്‍ശിപ്പിച്ചു. ക്രിമിയയേ പിടിച്ചെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 22, 23 ദിവസങ്ങളില്‍ റഷ്യയുടെ സുരക്ഷാ വിഭാഗം തലവന്മാരുമായും പ്രതിരോധ മന്ത്രാലയ തലവന്മാരുമായും രാത്രി മുഴുക്കെ ചര്‍ച്ച നടത്തിയതായി പുടിന്‍ പറയുന്നുണ്ട്. സ്ഥാനഭ്രഷ്ടനായ യുക്രെയ്ന്‍ പ്രസിഡന്‍റ് വിക്ടര്‍ യാനുകോവിച്ചിനെ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.
‘അയാള്‍ കൊല്ലപ്പെടുമായിരുന്നു. ഡൊനെറ്റ്സ്കില്‍ നിന്ന് അയാളെ പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. രാവിലെ ഏഴ് മണിയോടെയാണ്ചര്‍ച്ച അവസാനിക്കുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു: ‘ക്രീമിയയെ റഷ്യയുടെ ഭാഗമാക്കാനുള്ള നീക്കം തുടങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’ പുടിന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 27നാണ് ക്രീമിയയുടെ പാര്‍ലമെന്‍റും സര്‍ക്കാര്‍ മന്ദിരങ്ങളും ആയുധധാരികള്‍ പിടിച്ചെടുത്ത് റഷ്യന്‍ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് മാര്‍ച്ച്16ന് ക്രിമിയയില്‍ ജനഹിത പരിശോധന തുടങ്ങി. അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ മാര്‍ച്ച് 18ന് ക്രീമിയ റഷ്യയുടെ ഭാഗമായി.
അതിന്റെ ഫലമായി റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തി, ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാശ്ചാത്യ ആരോപനങ്ങല്‍ ശരിവയുക്കുന്ന തരത്തില്‍ ഡോക്യുമെന്തറിയുടെ ഭാഗങ്ങള്‍ പുറത്തുവന്ന വിഷയത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഡോക്യുമെന്‍ററിയുടെ പൂര്‍ണരൂപം പ്രദര്‍ശിപ്പിക്കുന്ന തിയതി ചാനല്‍ പുറത്തുവിട്ടിട്ടില്ല. ഇത് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.