'ബാർബറ' എത്തുന്നു; ക്രിസ്‌തുമസ് ദിനങ്ങളില്‍ ബ്രിട്ടന്‍ വിറയ്‌ക്കും

വെള്ളി, 23 ഡിസം‌ബര്‍ 2016 (08:52 IST)
ക്രിസ്‌തുമസ് ദിനങ്ങളില്‍ ബ്രിട്ടന്‍ ആശങ്കയിലാകും, മണിക്കൂറിൽ 90 മൈൽവരെ വേഗത്തിൽ ആഞ്ഞുവീശുമെന്ന് റിപ്പോര്‍ട്ടുള്ള 'ബാർബറ' കൊടുങ്കാറ്റ് രാജ്യത്തേക്ക് എത്തുന്നതാണ് രാജ്യത്തിന്റെ വടക്കൻ തീര നിവാസികളെ ആശങ്കയിലാഴ്‌ത്തുന്നത്.

കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മൂടല്‍ മഞ്ഞ് രൂക്ഷമായതിനാല്‍ വിമാനസർവീസുകൾ മുടങ്ങിയ സാഹചര്യമാണുള്ളത്. ഹീത്രൂ, ഗാട്ട്‌വിക്ക്, സിറ്റി എയർപോർട്ടുകളിലെ വിമാനസര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുടങ്ങി.

പലയിടങ്ങളിലും വൈദ്യുതി വിതരണവും ഫെറി സർവീസും തടസപ്പെടാനും ഗതാഗതാം തടസപ്പെടാനും  സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടൻ നേരിടുന്നത്. കഴിഞ്ഞമാസം ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ വീശിയടിച്ച 'ആംഗസ്' കൊടുങ്കാറ്റ് മൂന്നുദിവസത്തോളം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക