യുഎഇ മൂലം ഇന്ത്യക്കാര്‍ വെള്ളംകുടിച്ചേക്കും!

Webdunia
ചൊവ്വ, 1 ജൂലൈ 2014 (16:58 IST)
ഇന്ത്യക്കാരുടെ ദാഹമകറ്റാനുള്ള പദ്ധതിയുമായി യുഎഇ എത്തുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സോമാലിയ, ഘാന, സുഡാന്‍, ഇന്തോനേഷ്യ, ടോഗോ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് യുഎഇ പദ്ധതി തയ്യാറാക്കുന്നത്.

പദ്ധതികൊണ്ട് ഇത്രയും രാജ്യങ്ങളിലുള്ള 50 ലക്ഷം ജനങ്ങള്‍ക്ക് ഇതുമൂലം ശുദ്ധജലം നല്‍കാന്‍ സാധിക്കും. റംസാന്‍ റിലീഫിന്റെ ഭാഗമായാണ് പദ്ധതിക്ക് യുഎഇ രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സംഭാവന സ്വീകരണം കഴിഞ്ഞ ശനിയാഴ്ച തുടങ്ങി. ഇതുവരെ 61 രാജ്യങ്ങള്‍ക്ക് ശുദ്ധജല പദ്ധതികള്‍ക്കായി 27 കോടി ഡോളര്‍ യുഎഇ ധനസഹായം നല്‍കിയിട്ടുണ്ട്.