യുഎഇയില്‍ കുടുംബ വീസ ലഭിക്കാന്‍ 10,000 ദിര്‍ഹം

വെള്ളി, 2 മെയ് 2014 (16:44 IST)
യുഎഇയിലെ ദുബായ്‌ എമിറേറ്റില്‍ കുടുംബ വീസ ലഭിക്കാന്‍ വേണ്ട കുറഞ്ഞ ശമ്പള പരിധി 10,000 ദിര്‍ഹമാക്കി (ഏകദേശം 1.6 ലക്ഷം രൂപ) ഉയര്‍ത്തി. 
 
അപേക്ഷകളുടെ എണ്ണം വര്‍ധിച്ചതാണു കാരണം. പുതിയ അപേക്ഷകര്‍ക്കു കുറഞ്ഞതു 10,000 ദിര്‍ഹം ശമ്പളമോ ഒന്‍പതിനായിരം ദിര്‍ഹവും കമ്പനി വക താമസ സൗകര്യവുമോ നിര്‍ബന്ധമാക്കി.
 
ദുബായില്‍ നിലവിലുള്ള വീസകള്‍ പുതുക്കാന്‍ തടസ്സമില്ല. നിലവില്‍ ഇതു 4000 ദിര്‍ഹം ശമ്പളമോ 3000 ദിര്‍ഹം ശമ്പളവും താമസസൗകര്യവുമോ ആയിരുന്നു. 
 
ഒമാനിലും കുടുംബ വീസയ്ക്കുള്ള ശമ്പളപരിധി ഈയിടെ 600 റിയാലായി (ഏകദേശം 90,000 രൂപ) ഉയര്‍ത്തിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക