ഖത്തറിനെതിരായ ഉപരോധം കടുത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും; ഗള്‍ഫ് രാജ്യങ്ങള്‍ അവര്‍ക്കെതിരായ നടപടി മയപ്പെടുത്തണം: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി

Webdunia
ശനി, 10 ജൂണ്‍ 2017 (09:05 IST)
ഖത്തറുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക. സൗദിയോടും യു.എ.ഇയോടും ബഹ്‌റൈനോടും ഈജിപ്തിനോടുമാണ് അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് കടുത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത് വഴിവെക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലെഴ്‌സണ്‍ പറഞ്ഞു. 
 
ഈ ഉപരോധം ഭക്ഷ്യ ക്ഷാമത്തിനും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുവാനും സാധ്യതയുണ്ട്. അതിനാല്‍ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാവുമെന്നാണ് പ്രതീക്ഷയെന്നും ടില്ലെവ്‌സണ്‍ വ്യക്തമാക്കി. 
 
Next Article