ജോ ബൈഡന്റെ സ്ഥാനാരോഹണം: ജനുവരി 20ന് വാഷിങ്‌ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

Webdunia
ചൊവ്വ, 12 ജനുവരി 2021 (20:03 IST)
വാഷിങ്‌ടൺ ഡിസി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20ന് വാഷിങ്‌ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനം.
 
ഈ ദിനത്തില്‍ രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷ നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. നേരത്തെ വാഷിങ്‌ടൺ മേയറായ മൂരിയൽ ബൗസർ അക്രമസംഭവങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ ജനുവരി 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനുവരി 6ന് ക്യാപിറ്റോളിൽ നടന്ന അട്ടിമറി ശ്രമങ്ങളെ തുടർന്നാണ് ബൈഡന്റെ സ്ഥാനാരോഹണത്തിന് വാഷിങ്‌ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article