വടക്കന്‍ ഗ്രീസില്‍ യാത്രാട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 57 ആയി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 മാര്‍ച്ച് 2023 (09:34 IST)
വടക്കന്‍ ഗ്രീസില്‍ യാത്രാട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 57 ആയി. അതേസമയം 40 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ലാറിസ നഗരത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്. ഒരേ ട്രാക്കിലൂടെ എതിര്‍ ദിശയില്‍ വന്ന ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിന്‍ അപകടത്തില്‍ പ്രതിഷേധിച്ച് റെയില്‍വേ തൊഴിലാളികള്‍ കഴിഞ്ഞദിവസം പണിമുടക്ക് നടത്തി.
 
രാജ്യത്ത് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ റെയില്‍വേയെ അവഗണിക്കുകയാണെന്നും അതിന്റെ ഫലമാണ് ദുരന്തമെന്നും ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article