അതിസാഹസികമായി സെല്‍ഫിയെടുക്കുന്നതിനിടെയില്‍ മരണം വരെ സംഭവിച്ച കഥകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. അത്യുഗ്ര വിഷമുള്ള പാമ്പുമായി സെല്‍ഫിയെടുത്ത 62കാന്‍ റ്റോഡ് ഫാസ്സെലറിന്റെ വാര്‍ത്തയാണ് ഈ ശ്രേണിയില്‍ പുതിയത്. സെല്‍ഫിക്കിടെ കടിയേറ്റ് ചികിത്സ തേടിയ ഇയാള്‍ക്ക് ഒരു കോടിയോളം രൂപയാണ് ആശുപത്രിയില്‍ ചിലവായത്.
അമേരിക്കയിൽ കണ്ടു വരുന്ന വിഷപ്പാമ്പായ റാറ്റിൽ സ്‌നേക്കാണ് സെൽഫിയെടുക്കുന്നതിനിടെ റ്റോഡിന്റെ കൈയ്യില്‍ കടിച്ചത്. ഇദ്ദേഹം സ്വന്തമായി റാറ്റിൽ സ്‌നേക്കിനെ വളർത്തുന്നുണ്ടെങ്കിലും മറ്റൊരു പാമ്പുമായാണ് ഇദ്ദേഹം സെൽഫിയെടുക്കാൻ ശ്രമിച്ചത്. കടിയേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ കാലിഫോർണിയയിലെ ആശുപത്രിയിലെത്തിച്ചു. പാമ്പിന്റെ പല്ലിറങ്ങിയ ഭാഗത്ത് രക്തം കട്ടപിടിച്ചു കിടക്കുകയാണ്. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം കാലിഫോർണിയയിലെത്തന്നെ മറ്റൊരു ആശുപത്രിയിലേക്ക് റ്റോഡിനെ മാറ്റി.
രണ്ട് ആശുപത്രികളിലുമായാണ് 97,57956 രൂപ ബില്ലുവന്നത്. മരുന്നുകൾക്ക് മാത്രം ചിലവായത് 53,13817 രൂപയാണ്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ മുഴുവൻ തുകയും റ്റോഡിന് ആശുപത്രിയിൽ കെട്ടിവെയ്‌ക്കേണ്ടി വന്നു. ആശുപത്രി ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ റ്റോഡ് തന്റെ പാമ്പിനെ കാട്ടിൽ തുറന്നു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.