ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 നവം‌ബര്‍ 2024 (14:03 IST)
ജനപ്രിയ ഷോര്‍ട്ട്-വീഡിയോ ആപ്പ് ആയ ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍. ടിക് ടോക്ക് നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച രജിസ്‌ട്രേഷന്റെ സര്‍ട്ടിഫിക്കേഷന്‍ നല്‍കിയെന്നും മന്ത്രാലയ വക്താവ് ഗജേന്ദ്ര താക്കൂര്‍ പറഞ്ഞു. സാമൂഹിക ഐക്യം തകര്‍ക്കും എന്ന ആശങ്കകള്‍ കാരണമാണ് ടിക് ടോക്കിന് കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്
 
കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ കഴിഞ്ഞയാഴ്ച ടിക് ടോക്ക് രജിസ്റ്റര്‍ ചെയ്തുവെന്നും 
2023 നവംബറില്‍ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം ഇതോടെ നീങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ വൈബര്‍, വീ ചാറ്റ് എന്നീ ആപ്പുകള്‍ക്ക് ശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ സോഷ്യല്‍ മീഡിയ ആപ്പാണ് ടിക് ടോക്ക് എന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍