റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തി യുദ്ധം തുടങ്ങിയത്. ഇരുവിഭാഗത്തില്‍ നിന്നും വലിയ ആള് നാശം സംഭവിച്ചു. പിന്നാലെ പുറത്തുനിന്നുള്ള സൈനികരും യുദ്ധത്തില്‍ പങ്കെടുക്കുകയായിരുന്നു. തിങ്കളാഴ്ച നേപ്പാള്‍ വിദേശകാര്യമന്ത്രിയാണ് യുദ്ധത്തില്‍ ആറ് നേപ്പാള്‍ സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്.