ചിലപ്പോള്‍ ജീന്‍സും മാനം പോകാതെ രക്ഷപ്പെടുത്തുമെന്ന് പറയുന്നതിന് ഒരു ഉത്തം ഉദ്ദാഹരണം കൂടി വെളിവായി. സാധാരണ ജീന്‍സല്ല യുവതി ധരിച്ചിരുന്നത് ടൈറ്റ് ജീന്‍സ്. അതാണ് യുവതിയെ കൂട്ട ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അതേസമയം പാവാട ധരിച്ച കൂട്ടുകാരി പീഡനത്തിനും ഇരയായി. ദുബായിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ജുമെരിയ ഓപ്പണ്‍ ബീച്ചിലൂടെ നടക്കുകായിയരുന്ന രണ്ട് ഇറാനിയന്‍ യുവതിമാരെ ദുബായ് സിഐഡികളെന്ന പരിചയപ്പെടുത്തിയ മൂന്നംഗ സംഘം കാറിനടുത്തേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഇരുവരുടെയും ഐഡി കാര്‍ഡുകള്‍ കാട്ടാന്‍ സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിന് അടുത്തെത്തിയ യുവതികളെ ആക്രമികള്‍ കാറിനുള്ളിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു.
22 കാരിയായ യുവതിയും പെണ്‍ സുഹൃത്തുമാണ് സംഘത്തിന്റെ പിടിയിലകപ്പെട്ടത്. കാറില്‍ തള്ളിക്കയറ്റിയ ഇരുവരെയും യുവാക്കള്‍ വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ജീന്‍സ് ധരിച്ച കുട്ടിയുടെ ജീന്‍സ് ഊരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മൂവര്‍ സംഘം പാവാട ധരിച്ച 22 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിരയായ 22കാരിയെയും കൂട്ടുകാരിയെയും യുവാക്കള്‍ രാവിലെ എട്ട് മണിയ്ക്ക വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. 20 നും 25 നും ഇടയില്‍ പ്രായമുള്ളവരയിരുന്നു യുവാക്കള്‍. സംഭവത്തിനു ശേഷം ഇവരുടെ മൊബൈല്‍ ഫോണും പണവും സംഘം കവരുകയും ചെയ്തു.
ഈ കേസിന്റെ വാദം ദുബായ് ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കവെയാണ് ബലാത്സംഗത്തില്‍ നിന്നും ജീന്‍സ് ധരിച്ചതുകൊണ്ട് താന്‍ രക്ഷപ്പെട്ടുവെന്നും. സുഹൃത്ത് പാവാടയാണ് ധരിച്ചരുന്നതെന്നും അതിനാലാണ് ബലാത്സംഗത്തിന് ഇരയായതെന്നും യുവതികളിലൊരാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.