10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. തായ്ലന്ഡിലെ ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടിയുടെ ലോട്ടറി ടിക്കറ്റ് നഷ്ടമായെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.
10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ശേഷം ടിക്കറ്റ് നഷ്ടപ്പെട്ട് പോയതിലുള്ള മാനഹാനിയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. തന്റെ ടിക്കറ്റ് മോഷ്ടിക്കപ്പെട്ടതാകാമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ കടുത്ത വിഷാദത്തിന് അടിമപ്പെട്ടു. ആത്മത്യാകുറിപ്പിലും ഇത് വ്യക്തമാക്കുന്നുണ്ട്.
ആത്മഹത്യാകുറിപ്പ് എഴുതിവെച്ചശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ കുടുംബത്തെ ആരും പരിഹസിക്കരുതെന്നും തനിക്ക് തന്നെയാണ് സമ്മാനമെന്നും ലോട്ടറി നഷ്ടപ്പെട്ടുപോയതാണെന്നുമായിരുന്നു ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നത്.