സൗദിയിൽ ചാവേർ ആക്രമണം; രണ്ട് മരണം, നിരവധിപേർക്ക് പരുക്ക്

ചൊവ്വ, 5 ജൂലൈ 2016 (07:32 IST)
മുസ്‌ലിംകളുടെ രണ്ടാമത്തെ വലിയ പുണ്യസ്ഥലമായ  മദീന ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. സൗദിയിലെ തന്നെ ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ഖാത്തിഫ് എന്നിവിടങ്ങളിലും ചാവേർ ആക്രമണമുണ്ടായി. ജിദ്ദ സ്ഫോടനത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു നിസ്സാര പരുക്കേറ്റു.
 
മദീനയിൽ  പ്രവാചകപ്പള്ളിയുടെ സുരക്ഷാ ആസ്ഥാനത്തിനു സമീപം രണ്ടു ചാവേറുകളാണു പൊട്ടിത്തെറിച്ചത്. ഖാത്തിഫിൽ ഷിയാ മസ്ജിദിനു മുൻപിൽ രണ്ട്  ഉഗ്രസ്ഫോടനങ്ങൾ  ഉണ്ടായതായി ദൃക്സാക്ഷികൾ അറിയിച്ചു. മസ്ജിദിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കു മുൻപുണ്ടായ ആദ്യസ്ഫോടനത്തിൽ തകർന്നു. ഉടനെ തന്നെ അടുത്ത സ്ഫോടനവുമുണ്ടായി. സ്ഥലത്തു കണ്ട ശരീരഭാഗങ്ങൾ ചാവേറിന്റേതാണെന്നു  കരുതുന്നു.

വെബ്ദുനിയ വായിക്കുക