സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 മാര്‍ച്ച് 2025 (13:01 IST)
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം ആപ്പ് നിരോധിച്ചു. ഡാഗെസ്താന്‍, ചെച്‌നിയ എന്നീ പ്രദേശങ്ങളാണ് ടെലഗ്രാം ആപ്പ് നിരോധിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഡാഗെസ്താനിലെ വിമാനത്താവളത്തില്‍ നടന്ന ഇസ്രയേല്‍ വിരുദ്ധ കലാപത്തില്‍ ടെലഗ്രാം വലിയ പങ്കുവഹിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.
 
ഇസ്രയേലില്‍ നിന്നുള്ള വിമാനം വിമാനത്താവളത്തില്‍ എത്തിയെന്ന് വാര്‍ത്ത പ്രാദേശിക ടെലഗ്രാം ചാനലുകളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നിരവധി പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയത്. ഇതിനു പിന്നാലെയാണ് ടെലഗ്രാം ചാനലിനെതിരെ കടുത്ത നടപടികള്‍ എടുത്തത്. റഷ്യന്‍ വംശജനായ പാവേല്‍ ദുരോവ് ആണ് ടെലഗ്രാമിന്റെ സ്ഥാപകന്‍.
 
ടെലഗ്രാമില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് ഇദ്ദേഹത്തെ കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം റഷ്യയില്‍ നടന്ന ആപ്പിന്റെ നിരോധനത്തില്‍ ടെലഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍