താലിബാന്‍ വിരുദ്ധരുമായി പോരാട്ടം; 300 താലിബാനുകള്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (15:12 IST)
താലിബാന്‍ വിരുദ്ധരുമായുള്ള പോരാട്ടത്തില്‍ 300 താലിബാനുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ നേതൃത്വത്തിലാണ് പോരാട്ടം നടക്കുന്നത്. പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാനെതിരെയുള്ള സേന പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സാലിഹ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 
 
പഞ്ചഷീര്‍ പ്രവിശ്യയോടടുത്ത മൂന്നു ജില്ലകള്‍ പിടിച്ചെടുത്തതായി നേരത്തേ താലിബാന്‍ വിരുദ്ധ സേന അറിയിച്ചിരുന്നു. ദേ സലേ, ബാനോ, പുല്‍ ഹെസാര്‍ എന്നീ ജില്ലകളാണ് പിടിച്ചെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article