സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള അലെപ്പോയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 23 പേര്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ 100 പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സിറിയയിലെ ആലിപ്പോയില്‍ ഒരു പള്ളിക്ക് സമീപമാണ് ഷെല്ലാക്രമണം നടന്നത്.
ഷെല്ലാക്രമണത്തില്‍ പള്ളി പൂര്‍ണമായും തകര്‍ന്നു. 23 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. മദ്രസ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളുള്‍പ്പടെയാണ് മരിച്ചത്. പകരം സൈന്യം നടത്തിയ ആക്രമണത്തിലും നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ച പ്രത്യേക സംഘം സിറിയയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് രൂക്ഷമായ ഷെല്ലാക്രമണമുണ്ടായത്. ഇത് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഒരു കാലത്ത് സിറിയയുടെ വ്യാവസായിക തലസ്ഥാനമായിരുന്ന ആലിപ്പോയിലാണ് ഷെല്ലാക്രമണം നടന്നത്.
സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ കടുത്ത പോരാട്ടം തുടരുന്ന ആലിപ്പോയില്‍ വടക്ക് കിഴക്കന്‍ മേഖലയുടെ നിയന്ത്രണം വിമതര്‍ക്കാണ്.