അഫ്ഗാനിസ്ഥാനില്‍ മത ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ചു യുവതിയെ അടിച്ചുകൊന്ന കേസില്‍ നാലു പേരെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. 28 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണു പ്രതികള്‍ക്കു കാബൂള്‍ കോടതി വധശിക്ഷ വിധിച്ചത്. എട്ടു പ്രതികളെ 16 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. കേസില്‍ 18 പേരെ വെറുതെവിട്ടു.
27 കാരിയായ ഫർകുന്ദയെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവരെ വടികളും കല്ലുകളും ഉപയോഗിച്ച് ആദ്യം ആക്രമിക്കുകയും പിന്നീട് ജീവനോടെ കത്തിക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയിലേക്ക് എറിയുകയുമായിരുന്നു. എന്നാല്‍ കേട്ട് കേഴ്വിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പ്രതികള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. സംഭവത്തില്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.