മാംസവിൽപന നിരോധനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജൈന മതക്കാരുടെ ഉൽസവത്തോടനുബന്ധിച്ച് മുംബൈയിൽ മാംസവിൽപന നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നടപടി റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്‌തു മതസംഘടനയാണ് കോടതിയെ സമര്‍പ്പിച്ചത്.
ജസ്റ്റിസ് ടി.എസ്. താക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് മാംസവിൽപന നിരോധനം റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മാംസവിൽപന നിരോധിച്ച രീതിയേയും സുപ്രീം കോടതി വിമർശിച്ചു.
മാംസവിൽപന നിരോധനത്തെ എതിർക്കുന്നവരുടെ നിലപാടും അനുഭാവപൂർവം പരിഗണിക്കാൻ അധികാരികൾ തയാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അക്രമരാഹിത്യം പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ഭരണഘടന മൃഗങ്ങളോടുള്ള മനോഭാവം മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഉത്സവസമയത്തു മാത്രം മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കുന്നതെന്നും മുഴുവന്‍ സമയനിരോധനം സാധ്യമല്ലേയെന്നും കോടതി ചോദിച്ചു