കാബൂൾ വിമാനത്താവളത്തിന് മുന്നിൽ തുടരെ സ്ഫോടനങ്ങൾ: ചാവേർ ആക്രമണമെന്ന് സംശയം, 13 മരണമെന്ന് റിപ്പോർട്ട്

വ്യാഴം, 26 ഓഗസ്റ്റ് 2021 (20:41 IST)
അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം. 13 പേർ സ്ഫോടനത്തിൽ മരിച്ചതായാണ് പ്രാഥമിക വിവരം. ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
 
സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം.ഇവിടെ നിന്നും ഇപ്പോഴും വെടിയൊച്ചകൾ തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായാണ് അഫ്‌ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതിഗതികൾ വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌‌തു.
 
വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ആക്രമണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍