വിദ്യാര്‍ഥികള്‍ക്ക് സെക്‍സിനേക്കാള്‍ താല്‍പ്പര്യം ഈ പ്രവര്‍ത്തി ചെയ്യുന്നതിന് - ഗവേഷകര്‍ ആശങ്കയില്‍

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (08:49 IST)
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിലെ ആശങ്കയിലാണ് ഗവേഷകര്‍. ലോസ് ആഞ്ജലിസിലെ സൗത്തേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപരമായ സെക്‍സിനേക്കാള്‍ താല്‍പ്പര്യം സെക്‍സ് ചാറ്റിംഗിലാണെന്നാണ് പ്രൊഫസർ എറിക് റൈസിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തില്‍ നിന്നും വ്യക്തമായത്. സ്‌മാര്‍ട്ട് ഫോണിലൂടെ നടക്കുന്ന ചാറ്റിംഗില്‍ ദിവസവും 100 സെക്‍സ് മെസേജുകള്‍ വരെ കൈമാറുന്നുണ്ട്. ചിത്രങ്ങൾ ഉപയോഗിച്ചുള്ള ചാറ്റിംഗാണ് ഭുരിഭാഗം വിദ്യാർഥികളും ഇഷ്‌ടപ്പെടുന്നതെന്നും കണ്ടെത്തി.

11- 13 വരെ പ്രായമുള്ള വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ലൈംഗിക വൈകൃതമുണ്ടാകുന്നതിനും ആരോഗ്യകരമല്ലാത്ത ലൈംഗിക ജീവിതം ഉണ്ടാകുന്നതിനും സെക്‍സ് ചാറ്റിംഗ് കാരണമാകുമെന്നാണ് ഗവേഷണം നടത്തിയവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Next Article