ലോകകപ്പ് സെമിയില്‍ ബ്രസീല്‍ തോറ്റതില്‍ മനംനൊന്ത് പതിനഞ്ചുകാരി തൂങ്ങിമരിച്ചു. പ്രാഗ്യ ഥാപ്പ എന്ന പത്താം ക്ലാസുകാരിയാണ് തൂങ്ങിമരിച്ചത്. കിഴക്കന്‍ നേപ്പാളിലെ സുന്‍സാരി ജില്ലയിലാണ് സംഭവം. ബുധനാഴ്‌ച രാവിലെയാണ് പ്രാഗ്യയെ തന്റെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പ്രാഗ്യയ്ക്ക് പരാജയം താങ്ങാനാവാത്തതായിരുന്നു. ഏഴു ഗോളിന്റെ കനത്ത പരാജയം ബ്രസീല്‍ ഏറ്റുവാങ്ങിയതില്‍ പ്രാഗ്യയെ കൂട്ടുകാരില്‍ ചിലര്‍ പരിഹസിച്ചിരുന്നു. പ്രാഗ്യയുടെ മാതാവും സഹോദരിയും ജര്‍മന്‍ ആരാധകര്‍ ആയിരുന്നു.
പ്രാഗ്യയുടെ പിതാവ് വിദേശത്താണ്. മുത്തച്‌ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലായിരുന്നു പ്രാഗ്യ കഴിഞ്ഞിരുന്നത്.