വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് അധ്യാപികയ്‌ക്ക് ജാമ്യം. നോര്‍ത്ത് കരോലിനയിലെ കംബര്‍ലന്റ് കൌണ്ടി സ്‌കൂളിലെ അധ്യാപിക ലോറ ഗാരിഗസിനാണ് വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം മകളെയും പതിനെട്ട് വയസുള്ള ഒരു കുട്ടിയേയും കാണരുതെന്ന വ്യവസ്ഥയാണ് പ്രധാനമായും കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഫയറ്റ്‌വില സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കാമ്പസിലെ സ്‌കൂളില്‍ പഠിക്കുന്ന പതിനേഴുകാരിയായ വിദ്യാര്‍ഥിനിയുമായി ലോറ ലൈംഗിക ബന്ധം പുലര്‍ത്തിയതാണ് പിടിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്‍ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളാവില്‍ അധ്യാപിക വിദ്യാര്‍ഥിനിയുമായി കിടക്ക പങ്കിട്ടുവെന്നാണ് കേസ്.