ഒറ്റദിവസത്തിൽ ശ്രീലങ്കയിൽ പെട്രോളിന് 77 രൂപയും ഡീസലിന് 55 രൂപയും വർദ്ധിപ്പിച്ചു. സർക്കാർ എണ്ണക്കമ്പനിയായ സിലോൺ പെട്രോളിയമാണ് വില വർദ്ധനവ് നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണകമ്പനി. ഐഓസി വിലവർദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയർന്നത്.