ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ വഴിമുട്ടി ശ്രീലങ്ക. ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ടോക്കൺ അടിസ്ഥാനത്തിലാണ് പെട്രോൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദേശം.