അഴിമതിയില്‍ കുടുങ്ങിയ സ്പാനിഷ് രാജകുമാരി കോടതിയിലേക്ക്

Webdunia
ചൊവ്വ, 23 ഡിസം‌ബര്‍ 2014 (10:37 IST)
സ്പെയിനിന്റെ ചരിത്രത്തിലാദ്യമായി ഒരു രാജകുടുംബം കോടതി കയറുന്നു.  അഴിമതിയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സ്പാനിഷ് രാജാവ് ഫിലിപ് ആറാമന്റെ സഹോദരിയും മുന്‍ രാജാവ് യുവാന്‍ കാര്‍ലോസിന്റെ മകളുമായ ക്രിസ്റ്റീനയാണ് കോടതി കയറാന്‍ ഒരുങ്ങുന്നത്.

നികുതിവെട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലുള്ള ഭര്‍ത്താവിന്റെ വാണിജ്യ ഇടപാടുകളില്‍ ക്രിസ്റ്റീനയ്ക്ക് പങ്കുള്ളതിനാലാണ് രാജകുമാരിയേയും വിചാരണ ചെയ്യാന്‍ കോടതി അനുവാദം നല്‍കിയത്. പൊതുഖജനാവില്‍നിന്ന് ദശലക്ഷക്കണക്കിന് ഡോളര്‍ തുക രാജകുമാരിയുടെ ഭര്‍ത്താവ് തട്ടിയെടുത്തിരുന്നു. ഈ ഇടപാടുകള്‍ ക്രിസ്റ്റീനയുടെ അറിവോടെയായിരുന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ കൂടി ചോദ്യം ചെയ്യുന്നത്.

ഇനാകി ഉര്‍ഡന്‍ഗാറിന്‍ അധ്യക്ഷനായിരിക്കെ 2007-2008 കാലയളവില്‍ സ്പോര്‍ട്സ് ചാരിറ്റി സംഘടനയായ നൂസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 56 ലക്ഷം പൗണ്ട് സര്‍ക്കാര്‍ ഫണ്ട് കൈമറിഞ്ഞെന്നാണ് ആരോപണം. ഇതില്‍ 26 ലക്ഷം പൗണ്ട് നഷ്ടമായത് ക്രിസ്റ്റീനയുടെ അറിവോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഈ ഇടപാടുകളില്‍ തനിക്ക് ബന്ധമില്ലെന്നും, താന്‍ നിരപരാധിയാണെന്നും ക്രിസ്റ്റീന രാജ കുമാരി വ്യക്തമാക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.