ദക്ഷിണ ചിലിയിലെ വില്ലാറിക്ക അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ലാവയും ചാരവും 3,300 അടി ഉയരത്തില്‍ പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. 20 മിനിറ്റോളം ലാവ പ്രവഹിച്ചു.
ചൊവ്വാഴ്ച രാവിലെ വലിയ ശബ്ദത്തോടെ 2,840 മീറ്റര്‍ ഉയരത്തിലുള്ള വില്ലറിക്ക അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. ലാവയും ചാരവും പരന്നതിനെ തുടര്‍ന്ന് പ്രദേശത്തുനിന്നും 3000ത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ പര്‍വതത്തില്‍ വന്‍ ലാവ തടാകമുണ്ടെന്നാണ് സൂചന. സമീപ പ്രദേശമായ പുകോണ്‍, കൊണാറിപെ തുടങ്ങിയ നഗരങ്ങളില്‍നിന്നും ജനങ്ങളെ പൊലീസ് മാറ്റി പാര്‍പ്പിച്ചു.
പൊട്ടിത്തെറിയുണ്ടായ സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രസിഡന്‍റ് മിഷെല്‍ ബാഷ്ലെറ്റ് അറിയിച്ചു. ദക്ഷിണ ചിലിയിലെ പര്‍വതാരോഹകരുടെ ഇഷ്ടകേന്ദ്രമായിരുന്ന വില്ലാറിക്ക അഗ്നിപര്‍വതം. നൂറുകണക്കിന് പേരാണ് വേനല്‍ക്കാലത്ത് ഈ മലകയറാന്‍ എത്താറ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.