ഇന്ത്യന്‍ വംശജനും അംഗപരിമിതനുമായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ നരബലി കഴിച്ചു. നവാസ് ഖാന് എന്നയാളെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നവാസിന്റെ അടുത്ത സുഹൃത്തായ തന്ഡൊവഖെ ഡുമ(21) അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അംഗവൈകല്യം മാറ്റാന്‍ പാരമ്പര്യ ചികിത്സയ്ക്ക് എന്ന പേരില്‍ വീടിനടുത്തുള്ള കാട്ടിലേയ്ക്ക് നവാസിനെ ഡൂമ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. തുടർന്ന് കത്തി കൊണ്ട് ആക്രമിയ്ക്കുകയും തലയറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഡൂമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ഡുമയുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കണമെങ്കില്‍ നരബലി നടത്തി മനുഷ്യ തലയുമായി വരണമെന്ന് പാരമ്പര്യ ചികിത്സകന് നിര്‍ദേശിച്ചു. ഇത് പ്രകാരം ഡുമയും കൂട്ടരും ചേര്‍ന്ന് നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ഡുമയെയും നവാസിന്റെ മൊബൈല്‍ ഫോണ്‍ കൈവശംവച്ച രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. നവാസിന്റെ കൊലയാളികളുടെ കൈയില്‍നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് അവര്‍ വ്യക്തമാക്കി. അംഗപരിമിതര്‍ക്കുള്ള മികച്ച ക്രിക്കറ്റര്‍ പുരസ്കാരം 2013ല്‍ നേടിയ താരമാണ് നവാസ്.