എലിസബത്ത് രാജ്ഞിയുടെ മരണം: ചെങ്കോലിലെ വജ്രം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (19:06 IST)
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയർ കട്ട് ഡയമണ്ടായ ഗ്രേറ്റ് സ്റ്റാർ ആഫ്രിക്ക തിരികെ നൽകണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങൾ തിരികെ നൽകണമെന്ന് ബ്രിട്ടനോട് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. കള്ളിനൻ 1 എന്നും അറിയപ്പെടുന്ന വജ്രക്കല്ലിന് വേണ്ടിയാണ് ആവശ്യം ഉന്നയിച്ചത്.
 
1905ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഖനനം ചെയ്തെടുത്ത വലിയ വജ്രക്കല്ലിൽ നിന്നാണ് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കോളനിഭരണകാലത്താണ് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയത്. രാജകുടുംബത്തിൻ്റെ ചെങ്കോലിലാണ് 530.2 കാരറ്റുള്ള ഡ്രോപ് ഷേപ്ഡ് ഡയമണ്ട് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍