20കാരിയുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ചിത്രം പോണ്‍സൈറ്റില്‍ തരംഗം

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (12:49 IST)
സോഷ്യല്‍ മീഡയകളില്‍ വെറുതെ സമയം കളയുന്ന യുവതികള്‍ക്ക് ഒരു മുന്നറിയിപ്പുമായി പുതിയ വാര്‍ത്ത കൂടി. നിങ്ങളുടെ സുന്ദരമായ ചിത്രങ്ങള്‍ ഏതു നിമിഷവും പോണ്‍സൈറ്റിലെ പരസ്യത്തിനായി അപഹരിക്കപ്പെട്ടേക്കാം. അതിന് ഉത്തമ ഉദ്ദാഹരണമായി ഇത്തരത്തിലുള്ള സംഭവം നടന്നു കഴിഞ്ഞു. ബ്രിട്ടനിലെ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാണ് പോണ്‍സൈറ്റില്‍ പരസ്യമായി നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്രദ്ധിച്ചില്ലെങ്കില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്ഥലമാണ് സോഷ്യല്‍ സൈറ്റുകള്‍ എന്ന് മനസിലാക്കി തരുന്നതാണ് ഈ വാര്‍ത്ത.

ബ്രിട്ടനിലെ ഇരുപതുകാരിയായ ഗ്രേസ് മാറിന്റെ ചിത്രമാണ് പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിര്‍മിംഗ്ഹാമിലെ ആസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ഈ ഇരുപതുകാരി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മയുടെ ഒരു സുഹൃത്താണ് ഗ്രേസ് മാറിന്റെ ചിത്രം പോണ്‍ സൈറ്റില്‍ കണ്ടതായി യുവതിയുടെ കുടുംബത്തെ അറിയിച്ചത്. യുവതിയുടെ  ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം എടുത്ത് പോണ്‍സ്റ്റാര്‍ എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുകയാണ്. 'ഹോട്ട് ഹോണി ഗേള്‍സ് അറ്റ് യുവര്‍ ലോക്കല്‍ ഏരിയ' എന്ന അടിക്കുറിപ്പുമുണ്ട്.

സംഭവം വിവാദമായതോടെ ഗ്രേസ് നിരാശയിലായി. ഒട്ടും ആഭാസകരമല്ലാത്ത ചിത്രങ്ങളാണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുള്ളതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ എങ്ങനെ ഇത്തരത്തില്‍ അപഹരിക്കപ്പെട്ടുവെന്ന് തനിക്ക് അറിയില്ലെന്ന് യുവതി വ്യക്തമാക്കി. വെബ്‌സൈറ്റിനെതിരെ ഗ്രേസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.