രാസായുധം പ്രയോഗം തെളിഞ്ഞാല്‍ സിറിയയ്ക്കെതിരെ സൈനിക നടപടി

Webdunia
ഞായര്‍, 28 ഡിസം‌ബര്‍ 2014 (15:16 IST)
സിറിയ രാസായുധം പ്രയോഗിച്ചെന്നു തെളിഞ്ഞാല്‍ സൈനിക നടപടിയെ റഷ്യ പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. എന്നാല്‍ അത്തരം നടപടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ അനുവാദം ഉണ്ടായിരിക്കണം. സിറിയയുമായുള്ള ആയുധ ഇടപാട് റഷ്യ പൂര്‍ത്തീകരിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം, സൈനിക നടപടിക്ക് നീക്കമുണ്ടായില്ലെങ്കില്‍ ലോകത്തിനു മുന്നിലും രാജ്യാന്തര സൌഹൃദ വലയങ്ങളിലും യുഎസിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. 
 
 
 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.