ക്രിസ്‌ത്യാനികളുടെ സിറിയയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ മാര്‍ ഏലിയാസ് കാത്തലിക് പള്ളി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തു. ക്രിസ്ത്യാനികള്‍ വിശുദ്ധനായി കരുതുന്ന ഏലിയായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പള്ളിയായിരുന്നു ഇത്. 1500 വര്‍ഷത്തോളം പഴക്കമുള്ള ഈ പള്ളി തകര്‍ത്ത് തിരുശേഷിപ്പുകള്‍ വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം ആദ്യമാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ഈ നഗരം പിടിച്ചെടുത്തത്. ഇവിടെ നിന്നും സ്‌ക്രീകളും കുട്ടികളുമായി 250 ക്രിസ്‌ത്യാനികളെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്‌തു. യിലെ മുതിര്‍ന്ന പുരോഹിതന്‍ ഫാ. ജാക്വസ് മൗറാദും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ചിലരെ തീവ്രവാദികള്‍ കൊന്നൊടുക്കുകയും ചെയ്‌തു.