ചൈനയില്‍ 450 യാത്രക്കാരുമായി പോയ കപ്പല്‍ മുങ്ങി

ചൊവ്വ, 2 ജൂണ്‍ 2015 (08:16 IST)
മോശം കാലാവസ്ഥയെ തുടര്‍ന്ന് ചൈനയില്‍ 450 യാത്രക്കാരുമായി പോയ കപ്പല്‍ മുങ്ങി. കിഴക്കന്‍ നഗരമായ നാന്‍ജിംഗില്‍ നിന്ന് തെക്കുപടിഞ്ഞാറന്‍ നഗരം ചോംഗ്ചിംഗിലേക്ക് പോയ കപ്പലാണ് അപകടത്തില്‍ പെട്ടത്. മുങ്ങിയ കപ്പലില്‍ നിന്നും ആളുകളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം, കപ്പല്‍ മുങ്ങാനുള്ള കാരണം മോശം കാലാവസ്ഥയാണെന്ന നിഗമനത്തിന് വ്യക്തത കൈവന്നിട്ടില്ല.
 
തിങ്കളാഴ്ച രാത്രിയില്‍ നിറയെ യാത്രക്കാരുമായി പോയ കപ്പല്‍ യാംഗ്സെ നദിയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ജീവനക്കാരടക്കം 450 പേരാണ് കപ്പലില്‍ യാത്ര ചെയ്തിരുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും 50തിനും 80തിനും മധ്യേ പ്രായമുള്ളവരാണ്. കനത്ത മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി നില്‍ക്കുകയാണ്. കപ്പലില്‍ ഉള്ള എല്ലാവരെയും രക്ഷപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക